Wednesday, 18 April 2012

കാത്തിരുപ്പ്.......

ഏറെ നാളുകള്‍ക്കു ശേഷം,കെട്ടിക്കിടന്നിരുന്ന പഴയ നോട്ബുക്കുകളും,പുസ്തകങ്ങളും അടുക്കി വയ്ക്കുന്നതിനിടെ എങ്ങനെയോ ഒരു ബുക്ക്‌ താഴെ വീണു.അതില്‍ നിന്നും പുറത്തു വീണ ഒരു കടലാസ് തുണ്ട് അവളെടുത്തു തുറന്നു നോക്കി.മനസിലെവിടെയോ ഒരു മിന്നലാട്ടം.....ഹൃദയം ശക്തിയായിതുടിച്ചു.കണ്ണുകള്‍ ഈറനണിഞ്ഞു .അതെ, അത്  അതവനെഴുതിയതായിരുന്നു ......!
            "നിന്റെ സ്വന്തം ..........................."
          ചിതലരിച്ചുതുടങ്ങിയ ആ കത്തിനുള്ളില്‍ കാത്തിരിക്കണമെന്ന അഭ്യര്‍ഥനയിലൂടെ അവള്‍ കണ്ണോടിച്ചു .അറ്റു വീണ അശ്രുതുള്ളികളില്‍ ആ കറുത്ത അക്ഷരങ്ങള്‍ കുതിര്‍ന്നു...
                 കലാലയ ജീവിതമെന്ന വസന്തം സമ്മാനിച്ച നനുത്ത, തണവാര്‍ന്ന ഓര്‍മകള്‍ വീണ്ടും മനസ്സില്‍ തെളിഞ്ഞു വന്നു.എത്ര ശ്രമിച്ചിട്ടും അവയെ മറക്കുവാന്‍ അവള്‍ക്കായിരുന്നില്ല.... കാത്തിരിക്കാം എന്നവള്‍ പറഞ്ഞിരുന്നു.... കാത്തിരുന്നു........,ദിവസങ്ങളോ മാസങ്ങളോ അല്ല...ഒരായുസ്സുമുഴുവനും..... .പക്ഷെ അവന്‍ മാത്രം വന്നില്ല...... പ്രിയപ്പെട്ടവരെന്നുവിശ്വസിച്ചവരെല്ലാം അവളെ വെറുത്തു. "എന്റെ ജീവിതം ഇല്ലാതാക്കിയതിതാണ്" എന്നുപറഞ്ഞു അവള്‍അതു ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു. .കിടക്കമേല്‍ വീണു തേങ്ങി,ഏറെ നേരം... പിന്നെ മെല്ലെ കണ്ണുതുടച്ച്‌, പൊടിഞ്ഞു തുടങ്ങിയ ആ കടലാസ് വീണ്ടും കയ്യിലെടുത്തു, ആ അക്ഷരങ്ങള്‍ക്ക് മേലെ വിരലോടിച്ചു.... പിന്നെയും ഏങ്ങി ഏങ്ങി കരഞ്ഞു,മനസ്സ് നൊന്തു കരഞ്ഞു.............






         ആശ്വസിപ്പിക്കാന്‍ അവന്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞില്ല.... കാരണം.................,
            "ആത്മാക്കള്‍ പറയുന്നത് അവള്‍ക്കൊരിക്കലും കേള്‍ക്കനാകില്ലല്ലോ...............!!!"

3 comments: